അനധികൃത ബിനാമി ഇടപാട്; സൗദിയില്‍ രണ്ട് മലയാളികളെ നാടുകടത്തും

court order 2

അബഹ:∙ സൗദി അറേബ്യയിൽ ബിനാമി ബിസിനസ് നടത്തിയ രണ്ടു മലയാളികൾക്ക് സൗദി ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. പെട്രോൾ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും അവരെ സഹായിച്ച രണ്ട് സൗദി  പൗരന്മാർക്കുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കപ്പെട്ട മലയാളികളായ നിസാം അബ്ദുറഹ്മാന്‍, നിസാര്‍ അബ്ദുറഹ്മാന്‍ എന്നിവരെയും സൗദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അല്‍ശഹ്‌രി എന്നിവർക്ക് കോടതി പിഴയും ചുമത്തി.

നാലു പേരും പിഴ അടയ്ക്കണം. ഇവർ നടത്തിയിരുന്ന പെട്രോൾ ബങ്ക് അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. മലയാളികളെ സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ വിസയിൽ ഇവർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും ഇനി സാധിക്കില്ല. പുതിയ തൊഴില്‍ വീസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.

മലയാളികളുടെയും സൗദി പൗരന്മാരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു. പെട്രോൾ പമ്പിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബിനാമി ബിസിനസ് കണ്ടെത്തിയത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like