ഡൽഹി: എയര്‍ ഇന്ത്യ എക്സ്‍പ്രസിൽ ഗള്‍ഫിലേക്കുള്ള ബാഗേജ് പരിധി വര്‍ധിപ്പിച്ചു. നാട്ടില്‍ നിന്ന് ഇനി 30 കിലോ ബാഗേജുമായി ഗള്‍ഫിലേക്ക് യാത്ര ചെയ്യുമ്പോൾ അനുവദിക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തിലായി.
നേരത്തെ 20 കിലോ കൊണ്ടുപോകാമായിരുന്നു അനുമതി ഉണ്ടായിരുന്നത്. ബാഗേജ് പരിധി ഉയര്‍ത്തിയത് പ്രവാസികള്‍ക്ക് ആശ്വാസമാകും. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ ബാഗേജ് ആനുകൂല്യം ലഭിക്കും. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് നേരത്തെ 30 കിലോ ബാഗേജ് അനുവദിച്ചിരുന്നെങ്കിലും നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് 20 കിലോ ബാഗേജ് അലവന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ പുതിയ തീരുമാന പ്രകാരം നാട്ടില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അറിയിച്ചു. രണ്ട് പെട്ടികളിലോ ബാഗുകളിലോ ആയി ബാഗേജ് കൊണ്ടുപോകാം. കൂടുതല്‍ ബാഗുകള്‍ ചെക്ക് ഇന്‍ ബാഗേജില്‍ അനുവദനീയമല്ല. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
