ഡൽഹി: കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യയിളെ ഏഴ് വിമാനത്താവളങ്ങളിലും ഇനി ഇമിഗ്രേഷൻ നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാം.വിമാനത്താവളങ്ങളിൽ ‘ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (എഫ്ടിഐ–ടിടിപി) സൗകര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. നേരത്തെ ഇന്ത്യയിൽ ഡൽഹി വിമാനത്താവളത്തിൽ മാത്രമായിരുന്നു ഈ സൗകര്യമുണ്ടായിരുന്നത്.
രാജ്യാന്തര വിമാനയാത്രകളിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ഇനി ക്യൂവിൽ കാത്തുനിൽക്കേണ്ട. ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിങ് പാസും പാസ്പോർട്ടും സ്കാൻ ചെയ്ത് അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാം. നിലവിൽ ഇമിഗ്രേഷൻ കൗണ്ടറിൽ പോയി ഉദ്യോഗസ്ഥരെ കണ്ട് രേഖകൾ കാണിച്ചാണ് നടപടിയെങ്കിൽ ഇനി മുതൽ ഇത് ഓട്ടമേറ്റഡ് ആയിരിക്കും. 20 സെക്കൻഡിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
കൊച്ചി വിമാനത്താവളത്തിൽ 8 ബയോമെട്രിക് ഇ–ഗേറ്റുകളുണ്ടാകും. ഇതിന്റെ പരീക്ഷണം മാസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു. കൊച്ചിക്കു പുറമേ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഇപ്പോൾ ഈ സൗകര്യം ലഭ്യമാകും.
∙ എഫ്ടിഐ–ടിടിപി
എഫ്ടിഐ–ടിടിപി സൗകര്യം ഉപയോഗിക്കണമെങ്കിൽ മുൻകൂറായി ഓൺലൈൻ റജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പരിശോധനകൾക്കൊടുവിൽ നിങ്ങളെ ട്രസ്റ്റഡ് ട്രാവലറായി (വിശ്വസിക്കാവുന്ന യാത്രക്കാരൻ) കണക്കാക്കും. അങ്ങനെയുള്ളവർക്ക് മാത്രമേ ഈ ഓട്ടമേറ്റഡ് സൗകര്യം ലഭിക്കൂ. ആദ്യഘട്ടത്തിൽ ഇന്ത്യൻ പൗരന്മാർക്കും വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്കുമാണ് (ഒസിഐ കാർഡുള്ളവർ) സൗകര്യം. ഭാവിയിൽ വിദേശയാത്രക്കാർക്കും ഇത് ലഭ്യമാകും.
അംഗത്വം ലഭിക്കുന്നത് എങ്ങനെ?
∙ ftittp.mha.gov.in എന്ന വെബ്സൈറ്റ് തുറന്ന് നിർദേശങ്ങൾ വായിച്ചശേഷം സൈൻ അപ് ചെയ്യുക.
∙ ഒരു തവണ റജിസ്റ്റർ ചെയ്താൽ പാസ്പോർട്ടിന്റെ കാലാവധിയെ ആശ്രയിച്ച് പരമാവധി 5 വർഷത്തേക്കായിരിക്കും എഫ്ടിഐ–ടിടപിയിലെ അംഗത്വം. പാസ്പോർട്ടിന് 6 മാസമെങ്കിലും കാലാവധി ബാക്കിയുള്ളവർക്കേ അപേക്ഷിക്കാനാവൂ. പ്രായപരിധി: 12-70. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ഇസിആർ പാസ്പോർട്ട് ഉള്ളവർക്ക് സേവനം ലഭ്യമായിരിക്കില്ല. 12–18 പ്രായക്കാരുടേത് രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യണം.
∙ പാസ്പോർട്ട് സൈസ് ചിത്രം, പാസ്പോർട്ടിന്റെ സ്കാൻഡ് കോപ്പി, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ അപ്ലോഡ് ചെയ്യണം.
നിങ്ങൾ നൽകിയ വിവരങ്ങൾ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിക്കും. ഒരു മാസം വരെ നീളാം.
തുടർന്ന് നിങ്ങളുടെ ബയോമെട്രിക്സ് എൻറോൾ ചെയ്യാനായി അപ്പോയിൻമെന്റ് ലഭിക്കും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂ എഫ്ആർആർഒ ഓഫിസുകളിലുമായിരിക്കും തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും സൗകര്യം ലഭിക്കും. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇ–ഗേറ്റിൽ രേഖകൾ സ്കാൻ ചെയ്തും ബയോമെട്രിക്സ് നൽകിയും അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
