കുവൈത്ത് സിറ്റി: കുവൈത്തിൽ ൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത പ്രവാസികളെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സർക്കാർ, ബാങ്കിങ് ഇടപാടുകളിലും ഇവർക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്.
സ്വദേശികളും വിദേശികളും ഉൾപ്പെടെ 35 ലക്ഷത്തിലധികം പേർ ഇതിനകം രാജ്യത്ത് ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കായിയതായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനന്‍റ് തലാൽ അൽ ഖാലിദി ഒരു റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തി. സ്വദേശികളായ 9,72,253 പേരിൽ 956,000 പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വിദേശികളിൽ 2,685,000 പേരിൽ 2,504,000 പേർ ബയോമെട്രിക് എടുത്തു. 1,81,000 പേർ ഇതുവരെ വിരലടയാളം പൂർത്തിയാക്കിയിട്ടില്ല.
നിലവിൽ, പ്രതിദിനം 10,000 അപ്പോയിന്‍റ്മെന്‍റുകൾ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള എട്ട് കേന്ദ്രങ്ങളാണ് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റിന്‍റെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം 31നാണ് പ്രവാസികൾക്ക് മന്ത്രാലയം അനുവദിച്ചിരുന്ന സമയം അവസാനിച്ചത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
