റിയാദ്: സൗദി അറേബ്യയിൽ ആശ്രിത വീസകൾ ഓൺലൈൻ വഴി പുതുക്കാൻ അവസരം. രാജ്യത്തെ പ്രവാസികളുടെയും ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വീസയിലുള്ളവരുടെ റസിഡൻസി രേഖ (ഇഖാമ) ഇനി മുതൽ രാജ്യത്തിന് പുറത്തു നിന്ന് കൊണ്ടു തന്നെ ഓൺലൈനായി പുതുക്കാം. സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
സൗദിക്ക് പുറത്തേയ്ക്ക് പോകുന്ന പ്രവാസി താമസക്കാർക്ക് സിംഗിൾ, മൾട്ടിപ്പിൾ എക്സിറ്റ്, റീ–എൻട്രി വീസ കാലാവധിയും ഓൺലൈനിലൂടെ നീട്ടാം. നിശ്ചിത ഫീസ് നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ അബ്ഷെർ, മുഖീം എന്നിവയിലൂടെ വീസ നീട്ടുകയും പുതുക്കുകയും ചെയ്യാം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
