ദോഹ: പ്രവാസികൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച രാജ്യത്തിന്റെ പട്ടികയിൽ മുൻനിര സ്ഥാനം സ്വന്തമാക്കി ഖത്തർ. ഇതേ സ്ഥാനം ആഗോള തലത്തിലും ഖത്തറിന് സ്വന്തമാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവും ഖത്തറിനാണ്–16.0 ആണ് സ്കോർ.
അടുത്തിടെ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ് മൊത്തം പട്ടികയിലുണ്ടായിരുന്നത്. ആഗോള സമാധാന സൂചിക വിലയിരുത്തിയാണ് പട്ടിക പുറത്തിറക്കിയത്. രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിരത, കലാപ സാധ്യത, കുറ്റകൃത്യ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത എന്നീ ഘടകങ്ങളാണ് പരിശോധിച്ചത്. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവയിൽ യൂറോപ്പിന് പുറത്തുള്ള ഏക രാജ്യം ഖത്തർ മാത്രമാണ് . 13–ാം സ്ഥാനത്ത് ബഹ്റൈൻ, 15–ാം സ്ഥാനത്ത് കുവൈറ്റ് , 24–ാമത് ഒമാന്, 30–ാമത് യുഎഇ, 54–ാമത് സൗദി എന്നിങ്ങനെയാണ് ജിസിസിയിലെ മറ്റ് രാജ്യങ്ങളുടെ റാങ്കിങ്ങ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
