റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ഇനി അബ്ഷിര്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പ്ലാറ്റ്ഫോമിലൂടെ വാഹനങ്ങളുടെ ഡാറ്റ ഇഷ്യൂ ചെയ്യാനും അച്ചടിക്കാനും കാണാനും കഴിയും. ക്യുആര്‍ കോഡ് വഴി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏഴ് ഘട്ടങ്ങളുള്ള നടപടിക്രമത്തിലൂടെ സേവനത്തിലേക്കുള്ള പ്രവേശനം നേടാനാകും. അബ്ഷറില്‍ ലോഗിന്‍ ചെയ്ത ശേഷം, ”മൈ സര്‍വീസസ്,” തുടര്‍ന്ന് ”പബ്ലിക് സര്‍വീസസ്” തിരഞ്ഞെടുക്കുക, തുടര്‍ന്ന് ”അബ്ഷര്‍ റിപ്പോര്‍ട്ടുകള്‍” തിരഞ്ഞെടുക്കുക, തുടര്‍ന്ന് ”വാഹന ഡാറ്റ റിപ്പോര്‍ട്ട് അഭ്യര്‍ത്ഥിക്കുക” തിരഞ്ഞെടുക്കുക, സേവന ഫീസ് അടയ്ക്കുക, അവസാന ഘട്ടം ”പ്രിന്റ് ദ് റിപ്പോര്‍ട്ട്” എന്നീ ഘട്ടങ്ങളിലൂടെ വിവരങ്ങള്‍ ലഭ്യമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
