അബുദാബി: യുഎഇയിലേക്ക് സന്ദര്‍ശന വിസ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്ന മിക്കവരുടെയും അപേക്ഷകൾ നിരസിക്കപ്പെടാറുണ്ട്. വീസാ നിബന്ധനകൾ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണം. യുഎഇ വിസിറ്റ് വിസ ലഭിക്കുന്നതിന് മടക്കയാത്ര ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, പണം കൈവശമുള്ളതിന്‍റെ രേഖ എന്നിവ നിർബന്ധമാണ്. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ സന്ദര്‍ശക വിസക്കാരും ഈ നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. യുഎഇ ഇമ്മിഗ്രേഷന്‍ അധികൃതരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ പേരും യുഎഇയിലെത്തുന്നത് ജോലി കണ്ടെത്തുന്നതിനാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും യുഎഇ സന്ദര്‍ശിക്കുന്നത്. രാജ്യം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കായി യുഎഇയും മറ്റ് എല്ലാ വികസിത രാജ്യങ്ങളും ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് പാലിച്ചാല്‍ മാത്രമേ രാജ്യത്തെ സന്ദര്‍ശക വിസ ലഭിക്കുകയുള്ളൂ. വ്യാജ വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് രേഖകള്‍ എന്നിവ സമര്‍പ്പിക്കുന്നതാണ് മിക്കപ്പോഴും വിസ അപേക്ഷ തള്ളിപ്പോകുന്നതിനുള്ള പ്രധാന കാരണമെന്ന് അറബ് വേള്‍ഡ് ടൂറിസം ഓപ്പറേഷന്‍സ് മാനേജര്‍ ഷെരാസ് ഷറഫിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിസാ നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ വേരിഫിക്കേഷനില്‍ ഇക്കാര്യം മനസ്സിലാകുകയും അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യും. അപൂര്‍ണമായ രേഖകളും വിസ നിരസിക്കപ്പെടാൻ കാരണമാണ്.
വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതിനെതിരെ അധികൃതര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മടക്കയാത്ര ടിക്കറ്റും പണവും പോലുള്ള രേഖകളും അപേക്ഷകര്‍ നിർബന്ധമായും ഹാജരാക്കണം. അതോടൊപ്പം തന്നെ വീസയ്ക്കായി സമീപിക്കുന്ന ട്രാവല്‍ ഏജന്‍സികളും പ്രത്യേകം ശ്രദ്ധിക്കണം. വിശ്വാസ്യതയുള്ള ട്രാവല്‍ ഏജന്‍സികളെ മാത്രം സമീപിക്കുക.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
