കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ അതിഥിയായാണ് നരേന്ദ്രമോദി കുവൈത്തില്‍ എത്തുന്നത്. ഭരണാധികാരികളുമായി നാളെ കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തില്‍ എത്തുന്ന പ്രധാനമന്ത്രി രാജ്യത്തെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ലേബര്‍ ക്യാമ്പിലും സന്ദര്‍ശനം നടത്തും. കുവൈത്ത് ആതിഥേതയ്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. അമീര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.
സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വൈകിട്ട് 3.50ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലീദ് അല്‍ ഹമൂദ് അല്‍ മുബാറക് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തും. വാണിജ്യ- പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ചര്‍ച്ച ചെയ്യും. 1981ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ശേഷം കുവൈത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
