അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് ഇന്ന്, ഡിസംബർ 21മുതൽ പുനരാരംഭിച്ചു. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55ന് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പുലർച്ചെ 4.35ന് എത്തും. തിരികെ രാവിലെ 5.35ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. നിലവില്‍ ജനുവരി 16 വരെയാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
യാത്രക്കാര്‍ കൂടുതലായാല്‍ സര്‍വീസ് നീട്ടാനും സാധ്യതയുണ്ട്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 468 ദിർഹവും അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹവുമാണ് ഈ കാലയളവിലെ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക്. നേരത്തെ അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസ് ഇൻഡിഗോ നടത്തിയിരുന്നു. കൊവിഡിനെ തുടർന്നാണ് ഈ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
