മെക്‌സിക്കോ സിറ്റി: വിഖ്യാത ഗുസ്തി താരം WWE ( വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ്) റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. മിസ്റ്റീരിയോ കുടുംബം മരണവാര്‍ത്ത സ്ഥിരീകരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ത്ഥ പേര്. സൂപ്പര്‍സ്റ്റാര്‍ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ്. മെക്സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേള്‍ഡ് റെസ്ലിംഗ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എഎഎ വേള്‍ഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍ റേ മിസ്റ്റീരിയോ സീനിയര്‍ നേടിയിട്ടുണ്ട്.
1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി മാറിയിരുന്നു. 1990-ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്ലിങ്ങിന്റെ സ്റ്റാര്‍കേഡ് പോലുള്ള ഇവന്റുകളില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്നേഹം കാരണം 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു റേ. വിടപറയും മുന്നേ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ റേ മിസ്റ്റീരിയോ സീനിയറിന് സാധിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
