ഖത്തറില്‍ മാനസികാരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുന്നു; പുതിയ 24 സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍ ആരംഭിക്കും

qatar phcc

ദോഹ: ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) മാനസികാരോഗ്യ സേവനവും (എംഎച്ച്എസ്) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും (പിഎച്ച്‌സിസി) അതിന്റെ സ്‌പെഷ്യലിസ്റ്റ്, സംയോജിത ക്ലിനിക്കുകള്‍ വിപുലീകരിക്കുന്നു. മാനസികാരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയുടെ ഭാഗമായാണിത്.

MHS, PHCC യുമായി സഹകരിച്ച്, ഈ മാസം, PHCC സൗകര്യങ്ങള്‍ക്കുള്ളില്‍ 24 സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍ ആരംഭിക്കും. അല്‍ വാബ് ഹെല്‍ത്ത് സെന്റര്‍, അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍, അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്റര്‍, അല്‍ വജ്ബ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സേവനങ്ങള്‍ ലഭിക്കും. മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് എച്ച്എംസിയും പിഎച്ച്‌സിസിയും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണം, രോഗികള്‍ക്ക് പരിചരണം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സമകാലികവും സമഗ്രവുമായ സംയോജിത മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നിര്‍ണായക ഘട്ടമാണെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like