ഇനി ഓണ്‍ലൈനായി മെഡിസിന്‍ പഠിക്കാം; ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

health ministry

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിദ്യാഭ്യാസ പോര്‍ട്ടലിലൂടെ സൗജന്യമായി വിദ്യാഭ്യാസ, പരിശീലനം ലഭ്യമാക്കും. ആരോഗ്യപ്രവര്‍ത്തകരുടെ അറിവ്, കഴിവുകള്‍, പെരുമാറ്റം, മൊത്തത്തിലുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന ഉപയോഗപ്രദമായ ഉള്ളടക്കം അടങ്ങുന്നതാണ് പരിശീലന മൊഡ്യുളുകള്‍.

ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യപരിരക്ഷകര്‍ക്കിടയില്‍ തുടര്‍ച്ചയായ പഠനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിബന്ധതയുടെ ഭാഗമായാണിത്. എല്ലാവര്‍ക്കും ഇത് ആക്‌സസ് ചെയ്യാനാവുന്ന തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള പഠന പരിശീലന അവസരങ്ങളും വിദ്യാഭ്യാസ പരിപാടികളും ഇ-ലേണിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് 24/7 ഇത് ലഭ്യമാണ്, ഒരു നിശ്ചിത ഷെഡ്യൂളിന്റെ ആവശ്യമില്ലാതെ ഇന്റര്‍നെറ്റ് ആക്സസ് ഉള്ള എവിടെനിന്നും പഠനം നടത്താനാവും.

ഓരോ കോഴ്‌സും വിജയകരമായി പൂര്‍ത്തിയാക്കുകയും തുടര്‍ന്നുള്ള മൂല്യനിര്‍ണ്ണയത്തില്‍ വിജയിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഖത്തറിലെ ലൈസന്‍സുള്ള ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണര്‍മാര്‍ക്കായാണ് ഇ-ലേണിംഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like