അബുദാബി: യുഎഇയില്‍ ഭിന്നശേഷിക്കാരെ (നിശ്ചയദാര്‍ഢ്യമുള്ളവര്‍) സംരക്ഷിക്കുന്നതിനായി ഏകീകൃത സംവിധാനം. ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് കുടുംബങ്ങള്‍, തൊഴിലാളികള്‍, സേവന ദാതാക്കള്‍ തുടങ്ങിയ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അബുദാബി സാമൂഹിക വികസന വിഭാഗം പറഞ്ഞു. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി പുറത്തിറക്കിയ പ്രത്യേക നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭിന്നശേഷിക്കാരെ ദുരുപയോഗം ചെയ്യുന്നത്, അവഗണിക്കുന്നത്, ചൂഷണം, വിവേചനം എന്നിവയില്‍ നിന്ന് ഇവരെ രക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നത്. ഭിന്നശേഷിക്കാര്‍ അഭിമുഖീകരിക്കുന്ന പെരുമാറ്റ, ആശയവിനിമയ, ശാരീരിക, പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സമൂഹത്തില്‍ തുല്യ അവസരം ഉറപ്പാക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ നടപടി. ഫാമിലി കെയര്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുമെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നയം സഹായകമാണെന്നും സാമൂഹിക വികസന വിഭാഗം കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ലൈല അബ്ദുല്‍ അസീസ് അല്‍ ഹയാസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
