2025 ലെ ഐപിഎല്‍ മെഗാ ലേലം ജിദ്ദയില്‍; 24, 25 തീയതികളില്‍

ipl auction

റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ലെ മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍ നടക്കും. ഇത് രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് പുറത്ത് ലേലം നടക്കുന്നത്. ഐപിഎല്‍ 2024 വിന്നിങ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്ത് തുടങ്ങിയവര്‍ ലേലത്തിന്റെ ഭാഗമാകും.

ഐപിഎല്‍ കളിക്കാരുടെ രജിസ്ട്രേഷന്‍ ഔദ്യോഗികമായി നവംബര്‍ 4-ന് അവസാനിച്ചു. 1,574 കളിക്കാര്‍ (1,165 ഇന്ത്യക്കാരും 409 വിദേശികളും) സൈന്‍ അപ്പ് ചെയ്തു. 320 ക്യാപ്ഡ് കളിക്കാരും 1,224 അണ്‍ക്യാപ്ഡ് കളിക്കാരും അസോസിയേറ്റ് നേഷന്‍സില്‍ നിന്നുള്ള 30 കളിക്കാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികളും കഴിഞ്ഞ ഒക്ടോബര്‍ 31ന് മുമ്പായി അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടാത്ത കളിക്കാരാണ് ലേലത്തില്‍ വരിക. രണ്ട് ദിവസമായി ജിദ്ദയില്‍ നടക്കുന്ന മെഗാ ലേലത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) റിയാദില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading