ദോഹ: കള്ളപ്പണം വെളുപ്പിക്കല്‍ പ്രതിരോധിക്കുന്നതിനായി ഖത്തറും ഇന്ത്യയും സഹകരണം ശക്തമാക്കുന്നു. നിയമ വിരുദ്ധമായ ഇടപാടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനാണ് നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം.
ഇന്ത്യയുടെയും ഖത്തറിന്റെയും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റുകള്‍ (എഫ്‌ഐയു) ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. സഹകരണത്തിലൂടെയും തന്ത്രപരമായ വിശകലനത്തിലൂടെയും സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയും ചര്‍ച്ച ചെയ്തു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
