കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ഗുരുതര കുറ്റങ്ങള്‍ക്ക് ഏഴ് പേര്‍ അറസ്റ്റില്‍. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആദ്യ കേസില്‍, സ്വദേശികളും പ്രവാസികളും ചേര്‍ന്ന് വര്‍ക്ക് വീസകള്‍ വില്‍പന നടത്തിയിരുന്നു. ഒരോ വ്യക്തിയില്‍ നിന്ന് 800 ദിനാര്‍ മുതല്‍ 1300 ദിനാര്‍ വരെ വാങ്ങിയായിരുന്നു വിസ കച്ചവടം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷന് പ്രതികളെ കൈമാറി.
രണ്ടാമത്തെ കേസില്‍, ഹവല്ലി ഗവര്‍ണറേറ്റിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരും പിടിയിലായി. വിസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇടപാടുകളില്‍ ഇവരെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കവും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
