അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

donald trump

യുഎസ്: അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത ഡൊണാള്‍ഡ് ട്രംപ് അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കും. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നും അദ്ദേഹം ഫ്‌ലോറിഡയില്‍ പറഞ്ഞു.

തിങ്ങി നിറഞ്ഞ വേദിയില്‍ ഹര്‍ഷാരവത്തോടെ അണികള്‍ ട്രംപിനെ സ്വാഗതം ചെയ്തു. ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപിന്റെ ഭാര്യയും മക്കളും വേദിയില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബനം നല്‍കിയുമാണ് ട്രംപ് നന്ദി പറഞ്ഞത്. മെലാനിയയെ ‘ഫസ്റ്റ് ലേഡി’ എന്ന് വിളിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചത് എന്നും ശ്രദ്ധേയമായി. എക്കാലത്തെയും ഏറ്റവും വലിയ രാഷ്ട്രീയ നിമിഷം എന്നാണ് ട്രംപ് ഈ തിരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading