ജിസിസി രാജ്യങ്ങളില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ

uae

അബുദാബി: ജിസിസി രാജ്യങ്ങളില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് യുഎഇയിലേക്ക് 30 ദിവസത്തെ ഇ-വിസ അനുവദിച്ചു. കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ഇ-വിസ ലഭിക്കും.

ജിസിസി രാജ്യങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ റസിഡന്റ് വിസയും ആറ് മാസം സാധുതയുള്ള പാസ്‌പോര്‍ട്ടും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പൗരന്മാര്‍ക്ക് 60 ദിവസവും പ്രവാസികള്‍ക്ക് 30 ദിവസത്തേയും കാലയളവിലുള്ള ഇ-വിസയാണ് ലഭിക്കുക. യുഎഇയില്‍ നിന്നുകൊണ്ടുതന്നെ നിശ്ചിത തുക അടച്ച് തുല്യ കാലയളവിലേക്ക് ഒരു തവണ വിസ പുതുക്കാനും സാധിക്കും.

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ഫോര്‍ ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ), ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന#്‌റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവയിലൂടെ ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading