ദോഹ: ഖത്തറില്‍ ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കാരവാനുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
- യാത്രകളില്‍ കാരവന്‍ വാഹനങ്ങളുടെ ബ്രേക്കും ടയറുകളും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം.
- കാരവനുകള്‍ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെ റിയര്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
- കൃത്യമായി റെഡ് ആന്റ് സൈഡ് റിഫ്‌ളക്ടറുകള്‍ ഉപയോഗിക്കുക. അവയുടെ ഗുണനിലവാരം ഉറപ്പാക്കുക.
- സാധുതയുള്ള ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ ഉണ്ടായിരിക്കണം.
ലോഡ് ഉള്‍പ്പെടെ പരമാവധി 2.60 മീറ്റര്‍ കാരവാനുകള്‍ക്കാണ് അനുമതി. സിംഗിള്‍ ആക്‌സിലിന് പരമാവധി 3.5 മീറ്ററും ഡബിള്‍ ആക്‌സലിന് പരമാവധി അഞ്ച് മീറ്ററുമാണ് നീളം അനുവദിച്ചിട്ടുള്ളത്. ലോഡ് ഉള്‍പ്പെടെ 4.20 മീറ്ററിനാണ് അനുമതിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
