ഗസ: ഗസയിലെ സ്‌കൂളുകള്‍ കേന്ദ്രീകിരിച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 28പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. ദേര്‍ അല്‍ ബലയിലെ റാഫിദ സ്‌കൂളിന് നേരെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ 42,065 പേര്‍ക്ക് ഗസയില്‍ ജീവന്‍ നഷ്ടമാകുകയും 97,886 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. അതേസമയം ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം ആളുകള്‍ ബന്ദികളാകുകയും ചെയ്തിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
