തിരുവനന്തപുരം: കേരളത്തില്‍ നാളെ നോര്‍ക്ക അറ്റസ്റ്റേഷന് സേവനങ്ങള്‍ ലഭ്യമാകില്ല. സംസ്ഥാന സര്‍ക്കാര്‍ നാളെ, ഒക്ടോബര്‍ 11, വെളളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.
നോര്‍ക്കയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നാളെ സേവനം ലഭിക്കില്ല. അറ്റസ്റ്റേഷനായി ഈ തീയ്യതി ലഭിച്ചവര്‍ക്ക് അടുത്ത പ്രവൃത്തിദിനങ്ങളില്‍ ഹാജരാകാവുന്നതാണ് എന്നും നോര്‍ക്ക അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
