ലഖ്‌നൗ: അമ്മയുടെ രോഗം ഭേദമാകാന്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മമത, അച്ഛന്‍ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദീര്‍ഘനാളായി രോഗ ബാധിതയായിരുന്ന മമതയുടെ അസുഖം ഭേദമാകണമെങ്കില്‍ കുഞ്ഞിനെ ബലി നല്‍കണമെന്ന മന്ത്രിവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതായി കണ്ടെത്തി. അതേസമയം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
