യുഎഇയിലേക്ക് ഒഡെപെക് വഴി സൗജന്യമായി ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു

odepec

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് എച്ച്.വി.എ.സി ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ടെക്നീഷ്യന്‍, അസ്സിസ്റ്റന്റ് എ.സി ടെക്നീഷ്യന്‍, അസ്സിസ്റ്റന്റ് ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 2024 ഒക്ടോബര്‍ ഒമ്പതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട മേഖലകളില്‍ ഡിപ്ലോമയും കുറഞ്ഞത് 2-5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി അസിസ്റ്റന്റ് തസ്തികയ്ക്ക് 25 വയസും മറ്റുള്ളവര്‍ക്ക് 35 വയസുമാണ്.

ആകര്‍ഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. പ്രൊബേഷന്‍ മൂന്ന് മാസം.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുന്‍പായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് എത്തണം. വിശദ വിവരങ്ങള്‍ക്ക് http://www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 77364 96574.

കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading