കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ്; ആകാശ ഹോളിഡേയ്‌സുമായി ‘ആകാശ എയര്‍’

akasa air

ഡല്‍ഹി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍സായ ആകാശ എയര്‍ വിമാനടിക്കറ്റിന് ഇളവുകള്‍ പ്രഖ്യാപിച്ചു. ആകാശ ഹോളിഡേയ്‌സ് എന്ന പേരില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് 20% ഇളവുകളാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 6 വരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്ഡോഗ്ര, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍, അയോധ്യ, ഗ്വാളിയോര്‍, ശ്രീനഗര്‍, പ്രയാഗ്രാജ്, ഗോരഖ്പൂര്‍, ദോഹ (ഖത്തര്‍), ജിദ്ദ, റിയാദ് (കിംഗ്ഡം ഓഫ് സൗദി അറേബ്യ), അബുദാബി (യുഎഇ) കൂടാതെ കുവൈത്ത് സിറ്റി (കുവൈത്ത്) എന്നിവിടങ്ങിളേക്ക് ആകാശ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.
കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading