കണ്ണൂര്‍: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ പയ്യന്നൂര്‍ സ്വദേശി ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് എത്തിക്കും. സംസ്‌കാരം നാളെ 10.30ന് പയ്യാമ്പലത്ത് നടക്കും.
പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച ചിത്രലേഖയ്ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടുകയായിരുന്നു. വനിതാ ഓട്ടോ ഡ്രൈവറായിരുന്നു. സിഐടിയുമായി തര്‍ക്കമുണ്ടായതോടെ സിപിഎം വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് പാര്‍ട്ടിയുമായി നടത്തിയ തുറന്ന പോരാട്ടത്തെ തുടര്‍ന്നാണ് ചിത്രലേഖ ശ്രദ്ധിക്കപ്പെടുന്നത്. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടത് വലിയ വിവാദമായിരുന്നു.
കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
