മസ്‌കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റില്‍ നിരക്കിളവുമായി വിമാനക്കമ്പനികള്‍. ഒമാന്‍ എയര്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സീസണ്‍ കഴിഞ്ഞതാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം.
കേരളത്തില്‍ കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സെക്ടറിലേക്കും മികച്ച ഓഫറില്‍ ഇപ്പോള്‍ വിമാനടിക്കറ്റുകള്‍ ലഭ്യമാണ്. അതേസമയം ഇളവിന്റെ കാലാവധി ലഭ്യമല്ല. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 34 റിയാല്‍ മുതല്‍ ടിക്കറ്റുണ്ട്. മസ്‌കത്ത് ടു കൊച്ചി 27 റിയാല്‍, തിരുവനന്തപുരത്തേക്ക് 34 റിയാല്‍ എന്നീ നിരക്കുകളില്‍ എയര്‍ അറേബ്യയും ടിക്കറ്റ് നല്‍കുന്നുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
