പണം ആവശ്യപ്പെട്ട് എംബസിയുടെ പേരിൽ വ്യാജ ഫോൺ കോളുകൾ

Screenshot 20240925 082053

മസ്കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ അധികൃതർ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് പലരും ഫോൺ വിളിച്ച് ഇന്ത്യക്കാരിൽ നിന്ന് പണം ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്റുകളിൽ തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടയ്ക്കണമെന്നുമുള്ള ഫോൺ കോളുകളാണ് ലഭിക്കുന്നത്. 

+180071234 എന്ന നമ്പറിൽ നിന്നാണ് പലർക്കും കോളുകൾ വന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. 
ഈ സാഹചര്യത്തിൽ ഇത്തരം വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി. അതേസമയം, വ്യക്തികളിൽ നിന്ന് വ്യക്തിപരമായ വിവരങ്ങളോ പണമോ എംബസി ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം കെണിയിൽ വീഴാതിരിക്കാൻ എംബസിയുടെ ഹെൽപ് ലൈൻ നമ്പറുകൾ ക്രോസ് ചെക്ക് ചെയ്യണമെന്നും എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ വിങ്ങിന്റെ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ 80071234 ആണെന്നും അധികൃതർ നിർദ്ദേശിച്ചു. ഔട്ട്‌ഗോയിങ് കോളുകൾക്ക് ഈ നമ്പറുകൾ ഉപയോഗിക്കാറില്ലെന്നും എംബസി വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like