ദോഹ: ഖത്തറില്‍ നരഹത്യക്കേസിലെ പ്രതിക്ക് വധിശിക്ഷ വിധിച്ചു. ഖത്തറില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരനാണ് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 43കാരനായ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.
കെയ്‌റോ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവര്‍ഷം ദോഹയില്‍ സഹോദരങ്ങളായ മൂന്ന് പേരെ അവരുടെ വീട്ടിലെത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. സെറാമിക് ടൈലറായ പ്രതി മോഷണശ്രമത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2023ലെ വിചാരണയില്‍ പ്രതി ഇത് സമ്മതിച്ചു. ഈജിപ്ഷ്യന്‍ പൗരന്മാരെയാണ് കൊലപ്പെടുത്തിയത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
