ദോഹ: ഖത്തറില്‍ മെട്രോ പാസിന് നിരക്ക് കുറച്ചു. ബാക്ക്-ടു-സ്‌കൂള്‍ സീസണിന്റെ ഭാഗമായാണിത്. 30 ദിവസത്തെ മെട്രോ പാസിനാണ് നിരക്ക് കുറച്ച്. ഇപ്പോള്‍ 99 ഖത്തര്‍ റിയാലിന് 30 ദിവസത്തേക്ക് മെട്രോ പാസ് വാങ്ങാനാകും.
നേരത്തെ 120 ഖത്തര്‍ റിയാലായിരുന്നു. 31 ഡിസംബര്‍ 2024 വരെ ഓഫര്‍ തുടരുമെന്നും ദോഹ മെട്രോ ട്രാം അധികൃതര്‍ അറിയിച്ചു. 30 ദിവസത്തെ മെട്രോ പാസ് ഉപയോഗിച്ച് ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയിലൂടെ യാത്ര ചെയ്യാനാവും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
