ദോഹ: ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ഓഫീസിലെ സെര്‍ച്ച് ആന്റ് ഫോളോ-അപ്പ് വകുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ചു. ഓഫീസ് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
സാല്‍വ റോഡിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് രാവിലെ ഏഴ് മണിമുതല്‍ 12:30 മുതല്‍ പ്രവര്‍ത്തിക്കും. വിവരങ്ങള്‍ക്ക് 2346333 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാദി അല്‍ ബനാത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ഓഫീസ് (ഹാള്‍ നമ്പര്‍ 13) രാവിലെ ഏഴ് മണി മുതല്‍ 12:30 വരെ പ്രവര്‍ത്തിക്കും. വിവരങ്ങള്‍ക്ക് 2360288 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
