യുഎഇയിൽ വര്‍ക്ക് പെര്‍മിറ്റുകള്‍ 45 സെക്കന്‍ഡിനുള്ളില്‍ റദ്ദാക്കാം

IMG 20240709 WA0020

അബുദാബി: യുഎഇയില്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നവീകരിച്ചു. പുതിയ പ്രക്രിയയില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതിന് രേഖകളൊന്നും ആവശ്യമില്ല. വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമം 3 മിനിറ്റില്‍ നിന്ന് 45 സെക്കന്‍ഡായി കുറച്ചു. സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന് അനുസൃതമായാണ് പുതിയ നടപടി.

ഉപഭോക്താക്കള്‍ക്കുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും ബിസിനസ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനും തീരുമാനിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like