കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന തീപിടിത്തത്തില്‍ കെട്ടിട ഉടമയായ പ്രവാസിക്കെതിരെ കേസെടുത്തു. നരഹത്യ കുറ്റം ചുമത്തിയാണ് കേസ്. ശനിയാഴ്ച നടന്ന തീപിടിത്തത്തില്‍ പുക ശ്വസിച്ച് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പ്രവാസിയായ ഉടമയ്‌ക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. ഇയാളുടെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിലാണ് ശ്വാസം മുട്ടി അടുത്ത വീട്ടിലെ കുടുംബം മരണപ്പെട്ടത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
