മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ടീമിന്റെ മുഖ്യ പരിശീലകൻ ആയിട്ടാണ് നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. 2027 ഡിസംബർ 31 വരെയാണ് നിയമന കാലയളവ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുന്നോട്ടു നയിക്കാൻ അനുയോജ്യമായ വ്യക്തിയാണ് ഗംഭീർ എന്നും ജയ് ഷാ വ്യക്തമാക്കി. ടീമിന്റെ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് ട്വന്റി-ട്വന്റി ലോകകപ്പിന് ശേഷം സ്ഥാനം ഒഴിഞ്ഞിരുന്നു.
2027 ഏകദിന ലോകകപ്പിലും ഗംഭീർ ആയിരിക്കും പരിശീലകൻ. ശ്രീലങ്കക്കെതിരെ ജൂലൈ അവസാനം നടക്കുന്ന ഏകദിന, ടി20 പരമ്പരയിലാണ് ഗംഭീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക. ഗംഭീറിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ഐപിഎൽ കിരീടം നേടിയതാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ നിര്‍ണായകമായത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
