സർക്കാർ ഓഫീസിൽ ഡ്യൂട്ടിക്കിടെ റീൽസ് ; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

Screenshot 20240703 152029

പത്തനംതിട്ട: സർക്കാർ ഓഫീസിൽ വച്ച് റീൽസ് എടുത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല നഗരസഭയിലെ 8 ജീവനക്കാർക്കാണ് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. റവന്യൂ വിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരാണ് ഓഫീസിൽ വച്ച്  റീൽസ് എടുത്തത്. സർക്കാർ ജീവനക്കാരുടെ റീൽസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അതിനിടെ സംഭവത്തിൽ ജീവനക്കാർ സെക്രട്ടറിക്ക് വിശദീകരണം നൽകി. ഞായറാഴ്ച ദിവസമാണ് റീൽസ് എടുത്തത്.  ദുരന്തനിവാരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയതെന്നും ജീവനക്കാർ വിശദീകരണം നൽകി. അന്നേദിവസം ഉച്ചഭക്ഷണം  കഴിക്കുന്നതിനുള്ള ഇടവേള സമയത്താണ് റീൽസ് ചിത്രീകരിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.  

അതേസമയം സർക്കാർ ജീവനക്കാരുടെ റീൽസ് വിവാദമായ സാഹചര്യത്തിൽ നഗരക്കാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like