ഖത്തറിലെ ഹാസേം അല്‍ തെമൈദ് സ്ട്രീറ്റില്‍ താല്‍ക്കാലിക യാത്രാ നിരോധനം

IMG 20240703 WA0018

ദോഹ: ഖത്തറിലെ ഹാസേം അല്‍ തെമൈദ് സ്ട്രീറ്റ് താല്‍ക്കാലികമായി അടയ്ക്കുന്നു. സ്ട്രീറ്റിന്റെ ഒരു ഭാഗം നാളെ, ജൂലൈ 4 മുതല്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷാഗാല്‍ അറിയിച്ചു. റൗണ്ട് എബൗട്ടില്‍ നിന്ന് സ്ട്രീറ്റ് 2234ല്‍ നിന്ന് അല്‍ അല്‍ ഫുറൂഷിലെ ബര്‍ഗ ഹലീമ സ്ട്രീറ്റിലേക്കും അല്‍ ഖറൈത്തിയാത്തിലേക്കുമുള്ള റോഡാണ് അടയ്ക്കുന്നത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് നടപടി. നാളെ, ജൂലൈ 4, വ്യാഴാഴ്ച മുതല്‍ ജൂലൈ 20, ശനിയാഴ്ച വരെ റോഡ് അടച്ചിടും. ഈ കാലയളവില്‍ ബര്‍ഗ ഹലീമ സ്ട്രീറ്റിലേക്ക് പോകുന്നവര്‍ വലത് ഉം ഷഹ്‌റൈന്‍ സ്ട്രീറ്റിലേക്കും തുടര്‍ന്ന് ഇടത് ഇമ്‌നീഫ സ്ട്രീറ്റിലേക്കും പോകണം. എല്ലാ റോഡ് ഉപയോക്താക്കളും അനുവദനീയമായ വേഗപരിധി പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like