ഷാര്‍ജ: ഷാര്‍ജയില്‍ താമസക്കെട്ടിടത്തിന് തീപിടിച്ചു. ജമാല്‍ അബ്ദുല്‍ നാസിര്‍ സ്ട്രീറ്റിലെ അല്‍ മജാസ് 2 ഏരിയയിലെ ബഹുനില കെട്ടിടത്താലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം അവധി ദിവസമായതിനാല്‍ താമസക്കാര്‍ കെട്ടിടങ്ങളിലുണ്ടായിരുന്നു. ഫയര്‍ അലാം കേട്ടതിനെ തുടര്‍ന്ന് താമസക്കാര്‍ രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. വന്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം.
പതിമൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. പത്താമത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് താമസക്കാര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
