ദോഹ: ഖത്തറിലെ കോര്‍ണിഷില്‍ സ്ഥാപിച്ച ഡൂഗോംഗിന്റെ ശില്‍പം മാറ്റുന്നു. ഖത്തര്‍ മ്യൂസിയം സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 18 മാസമായി കോര്‍ണിഷില്‍ സ്ഥാപിച്ച ശില്‍പമാണ് മാറ്റുന്നത്. അല്‍ മസ്‌റ പാര്‍ക്കിലുള്ള ഭീമാകാരമായ ഡൂഗോംഗ് ശില്‍പം കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാഴ്ചക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.
2022ല്‍ ഫിഫ ലോകകപ്പ് സമയത്താണ് ശില്‍പം സ്ഥാപിച്ചത്. പിന്നീട് സന്ദര്‍ശകരുടെ ആവശ്യം കണക്കിലെടുത്ത് ഒരു വര്‍ഷത്തേക്ക് കൂടി ശില്‍പം അവിടെ തന്നെ സ്ഥാപിക്കുകയായിരുന്നു. ജെഫ് കൂണ്‍സ് എന്ന അമേരിക്കന്‍ കലാകാരനാണ് ശില്‍പം നിര്‍മിച്ചത്. സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ശില്‍പത്തിന് 21 മീറ്റര്‍ ഉയരവും 31 മീറ്റര്‍ വീതിയുമുണ്ട്. ഖത്തറിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ശില്‍പമാണ് മാറ്റുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
