മനാമ: ബഹ്‌റൈനില്‍ അനധികൃതമായി ചെമ്മീന്‍ വേട്ട നടത്തിയ പ്രതികള്‍ പിടിയിലായി. പ്രതികളില്‍ നിന്ന് ഏകദേശം 60 കിലോഗ്രാം ചെമ്മീനും അധികൃതര്‍ പിടിച്ചെടുത്തു. അനധികൃതമായി ചെമ്മീന്‍ കൈവശം വച്ചതിന് നാല് ഏഷ്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി കോസ്റ്റ് ഗാര്‍ഡ് മാരിടൈം പട്രോള്‍ ഡിവിഷന്‍ അറിയിച്ചു. ഖോര്‍ ഫാഷിന്റെ വടക്ക് സമുദ്രമേഖലയില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ചെമ്മീന്‍ പിടിക്കുന്നത് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഉത്തരവ് മറികടന്ന് മീന്‍പിടിത്തം നടത്തുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫെബ്രുവരി 1 മുതലാണ് ചെമ്മീന്‍ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് ജൂലൈ 31 വരെ തുടരും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
