ജാഗ്രതൈ: ഒമാനില്‍ ലൈസന്‍സില്ലാതെ റോയല്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

img 20240330 wa0021

മസ്‌കത്ത്: ഒമാനില്‍ റോയല്‍ ചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലൈസന്‍സില്ലാതെ ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലൈസന്‍സില്ലാതെ റോയല്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ലൈസന്‍സില്ലാതെ ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. 

ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ ലൈസന്‍സ് ഇല്ലാതെ ദേശീയ ചിഹ്നം, രാജകീയ ചിഹ്നം, ദേശീയ പതാക, ചിഹ്നം, ഗാനം എന്നിവ ഉപയോഗിക്കുന്നത് നിയമത്തിലെ റോയല്‍ ഡിക്രി നമ്പര്‍ 53/2004 ന് വിരുദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 

സ്ഥാപനങ്ങള്‍ അനധികൃതമായി റോയല്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി കര്‍ശനമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധനയും ശക്തമാക്കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading