ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്’; ക്ലിക്ക് ചെയ്താൽ അക്കൗണ്ട് ‘കാലി’

InShot 20260908 212440910

മസ്‌കത്ത്:  ഒമാനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന തരത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന പരസ്യത്തിനെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്നും വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പിന്റെ ഭാഗമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

വ്യാജ സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അവയിലൂടെ എത്തുന്ന വ്യാജ വെബ്‌സൈറ്റുകളിൽ വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്നും പോലീസ് നിർദേശിച്ചു. ലിങ്കുകൾ തുറക്കുന്നതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ്, സാമ്പത്തിക വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ആർഒപി വ്യക്തമാക്കി.

ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട ഇളവുകൾ, ഓഫറുകൾ, മറ്റ് ഔദ്യോഗിക അറിയിപ്പുകൾ എന്നിവ റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പരിശോധിക്കാവൂ. സമൂഹമാധ്യമങ്ങളിലൂടെയോ സന്ദേശങ്ങളിലൂടെയോ ലഭിക്കുന്ന അവകാശവാദങ്ങൾ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വിശ്വസിക്കരുതെന്നും റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like