ഇനി നോ വെയ്റ്റിങ്.. കാത്തിരിപ്പ് സമയം കുറച്ച് ഖത്തർ എച്ച് എം സി 

InShot 20260828 160913915

ദോഹ: ഖത്തറിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണുന്നതിനുള്ള ആദ്യ അപ്പോയിന്റ്മെന്റിനായുള്ള കാത്തിരിപ്പ് സമയം 58 ദിവസത്തിൽ നിന്ന്  16 ദിവസമായി കുറച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). പൊതു ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ സേവന ലഭ്യത, കാര്യക്ഷമത, രോഗികളുടെ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഹമദ് മെഡിക്കൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ ആശുപത്രികളുമായുള്ള സഹകരണം, ക്ലിനിക്കുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെ നീട്ടൽ, ചില ക്ലിനിക്കുകൾ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിപ്പിക്കൽ തുടങ്ങിയ നടപടികൾ  ഉൾപ്പെടുന്നതാണ് മാറ്റം.

ആപ്പ് വഴി രോഗികൾക്ക് അവരുടെ മരുന്നുകൾ, രക്തപരിശോധനാ ഫലങ്ങൾ, റേഡിയോളജി റിപ്പോർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനും, അപ്പോയിന്റ്‌മെന്റുകളിൽ മാറ്റം വരുത്താനും, മരുന്നുകൾക്കായി വീണ്ടും ഓർഡർ ചെയ്യാനും സാധിക്കും. മരുന്നുകൾ ഖത്തർ പോസ്റ്റ് വഴി അവ രോഗികളിലെത്തിക്കാനും ഇതിലൂടെ കഴിയും. ഇത്തരം സേവനങ്ങൾ രോഗികളുടെ സമയം ലാഭിക്കുന്നതിനൊപ്പം ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്നും അൽ സുവൈദി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like