ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്ന് വർഷം വരെ തടവോ 50,000 ഖത്തർ റിയാൽ വരെ പിഴയോ

InShot 20260828 163438707

ദോഹ: ഖത്തറിൽ ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും, നിയമം ലംഘിക്കുന്നവർക്ക് തടവോ കനത്ത പിഴയോ ശിക്ഷയായി ലഭിക്കാമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഗതാഗത നിയമത്തിലെ 94-ാം വകുപ്പ് പ്രകാരം, കുറ്റക്കാരന് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവോ, അല്ലെങ്കിൽ 10,000 ഖത്തർ റിയാൽ മുതൽ 50,000 ഖത്തർ റിയാൽ വരെ പിഴയോ ശിക്ഷയായി ലഭിക്കും.”ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഗതാഗത നിയമലംഘനമാണ്. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞാബദ്ധരാകാം –  മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

“ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഗതാഗത നിയമലംഘനമാണ്. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞാബദ്ധരാകാം –  മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like