ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം: കഹ്റാമ 

InShot 20260820 142346719

ദോഹ: കൂടിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനോ പുതിയ വൈദ്യുത ലോഡുകൾ (electrical loads) കൂട്ടിച്ചേർക്കുന്നതിനോ മുൻപായി, നിലവിലുള്ള വൈദ്യുത സംവിധാനങ്ങൾ പരിശോധിച്ച് വിലയിരുത്തണമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ). നിലവിലുള്ള വയറിംഗും വൈദ്യുത സംവിധാനങ്ങൾക്കും കൃത്യമായി പരിശോധിക്കണമെന്നും കഹ്റാമ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. മുൻകൂട്ടിയുള്ള ഇത്തരം പരിശോധനകൾ വൈദ്യുത തകരാറുകൾ ഒഴിവാക്കാനും സേവനങ്ങൾ സുരക്ഷിതമായി തുടരുന്നെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്നും കഹ്‌റാമ വ്യക്തമാക്കി.

വയറിങ് കൃത്യമല്ലെങ്കിൽ എയർ കണ്ടീഷണറുകൾ പോലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങൾ വൈദ്യുത ശൃംഖലയിൽ വലിയ സമ്മർദ്ദം ചെലുത്തിയേക്കാം. നിലവിലുള്ള വയറിംഗ് സംവിധാനത്തിലെ പരിമിതികൾ മുൻകൂട്ടി തിരിച്ചറിയാൻ സാങ്കേതികമായ പരിശോധന സഹായിക്കുമെന്നും കഹ്റാമ'(Kahramaa) വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading