ദോഹ: 2027ല്‍ ഖത്തറില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ മെഡിക്കല്ഡ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പിഎച്ച്സിസിയില്‍ (പ്രാഥമിക ആരോഗ്യപരിപാലന വിഭാഗം) നിന്ന് ലഭിക്കും. ഖത്തര്‍ എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അംഗീകരിച്ച നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും, അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി പിഎച്ച്സിസിയുടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാകും.
ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, തീര്‍ത്ഥാടനത്തിനായുള്ള ആരോഗ്യപരമായ തയ്യാറെടുപ്പുകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനും പ്രാപ്തരാക്കുന്നതിനുമുള്ള പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ആരോഗ്യ കേന്ദ്രത്തില്‍ നേരിട്ടെത്തി സൗജന്യ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനാകും. ആഴ്ചയിലുടനീളം പിഎച്ച്സിസിയുടെ എല്ലാ ഫാമിലി മെഡിസിന് ക്ലിനിക്കുകളിലും സേവനം ലഭ്യമാണെന്നും കോര്പ്പറേഷന് വ്യക്തമാക്കി.
സര്‍ട്ടിഫിക്കറ്റ് പേപ്പര്‍ രൂപത്തിലും ഡിജിറ്റലായും ലഭ്യമാണ്. രാജ്യത്തെ താമസക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അതേസമയം കാലാവധി കഴിഞ്ഞ ഖത്തര്‍ ഐഡിയോ ഹെല്‍ത്ത് കാര്‍ഡോ ഉള്ളവരില്‍ നിന്ന് 30 ഖത്തരി റിയാല്‍ ഫീസ് ഈടാക്കുന്നതാണ്. അതിനാല്‍ രണ്ട് കാര്‍ഡുകളും സാധുതയുള്ളവയായിരിക്കണം.
ഖത്തരികള്‍ക്കുള്ള രജിസ്ട്രേഷന് വ്യവസ്ഥകള്‍ ഇപ്രകാരമാണ്: അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം, സൗദി അറേബ്യ നിഷ്കര്‍ഷിച്ചിട്ടുള്ള രോഗങ്ങളില്‍ നിന്ന് മുക്തനായിരിക്കണം, പ്രധാന അപേക്ഷകന് പുറമെ 3 കൂടെയുള്ളവരെക്കൂടി (companions) അപേക്ഷയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കും, പ്രധാന അപേക്ഷകന് പിന്മാറുകയാണെങ്കില്, മുഴുവന്‍ അപേക്ഷയും റദ്ദാക്കപ്പെടും, പങ്കാളി, മാതാവ്, പിതാവ്, മക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളായ ഖത്തരികളല്ലാത്തവരെയും കൂടെയുള്ളവരായി ഉള്‍പ്പെടുത്താവുന്നതാണ്.
ഖത്തര്‍ പൗരന്മാരല്ലാത്തവര്ക്കുള്ള രജിസ്ട്രേഷനും നിബന്ധനകള്‍ ബാധകമാണ്: അപേക്ഷകന് കുറഞ്ഞത് 45 വയസ്സ് പ്രായമുണ്ടായിരിക്കണം, ഖത്തറില്‍ താമസിച്ച കാലയളവ് 15 വര്‍ഷത്തില്‍ കുറയാന്‍ പാടില്ല, പ്രധാന അപേക്ഷകന് പുറമെ ഒരാളെക്കൂടി (ഒപ്പമുള്ളയാള്‍) അപേക്ഷയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കും, സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള രോഗങ്ങളൊന്നും അപേക്ഷകന് ഉണ്ടാകാന്‍ പാടില്ല, ഇതിനുമുമ്പ് ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിച്ചിട്ടുള്ള ആളാകരുത്, പ്രധാന അപേക്ഷകന് പിന്മാറുകയാണെങ്കില്, മുഴുവന്‍ അപേക്ഷയും റദ്ദാക്കപ്പെടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Primary Health Care Corporation announced the availability of a medical fitness certificate service for those wishing to perform Hajj in 2027, at its various health centers, in accordance with the conditions and regulations approved by the Ministry of Endowments and Islamic Affairs, and in accordance with the health protocols and procedures approved by the Corporation. This service comes as part of the Primary Health Care Corporation’s commitment to providing health facilities for those wishing to perform the Hajj pilgrimage, and enabling them to complete the necessary medical requirements, which contributes to enhancing their health and readiness to perform the rituals. The organization confirmed that the service for obtaining a medical fitness certificate is available at all its family medicine clinics, throughout the week, by attending the health center without the need for a prior appointment
