ദോഹ: ഖത്തറില്‍ മൂന്ന് മാസത്തിലധികമായി ആഭ്യന്തര മന്ത്രാലയം പിടിച്ചുവെച്ചിരിക്കുന്ന (impounded) വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ഉടമകള്‍ക്ക് അവസരം. ഇന്ന്, ഓഗസ്റ്റ് 9 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനങ്ങള്‍ തിരികെ കൊണ്ടുപോകാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിര്‍ദ്ദേശിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ, സ്ട്രീറ്റ് 52-ലെ ‘വെഹിക്കിള്‍ ഇംപൗണ്ട്മെന്റ് സെക്ഷന്‍’ സന്ദര്‍ശിച്ച് മൂന്ന് മാസത്തില്‍ കൂടുതലായി പിടിച്ചെടുത്ത വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിലവിലുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയും വാഹന സൂക്ഷിപ്പ് ഫീസും അടച്ച് വാഹനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ കഴിയും.
അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ വകുപ്പ് ഓഫീസിലെത്തി വാഹനങ്ങള്‍ തിരികെ കൈപ്പറ്റാത്ത ഉടമകളുടെ വാഹനങ്ങള്‍ രാജ്യത്തെ ബാധകമായ നിയമനടപടികള്‍ക്ക് അനുസൃതമായി വില്‍പ്പനയ്ക്ക് വെക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior through the General Directorate of Traffic has called on owners of vehicles that have been impounded for more than three months to complete the required procedures and collect their vehicles within 30 days, starting Sunday, August 9, 2026. vehicle owners whose impoundment period has exceeded three months to visit the Vehicle Impoundment Section on Street 52 in the Industrial Area to complete the necessary procedures, settle outstanding traffic violations and storage fees, and retrieve their vehicles.
