സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 7ന്

IMG 20260802 WA0148

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഓഗസ്റ്റ് 7ന്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ 11 മണിവരെ അല്‍ ഖോറിലെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടിംഗില്‍( RLIC Support service area west plot) ക്യാമ്പ് നടക്കും.

പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ & പിസിസി (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) സേവനങ്ങളും ക്യാമ്പില്‍ ലഭിക്കും. പാസ്പോര്‍ട്ട് പുതുക്കുന്നതിന് രണ്ട് ഫോട്ടോകള്‍ വേണം. അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികള്‍ കൊണ്ടുവരണം.

രാവിലെ 8 മണി മുതല്‍ ഓണ്‍ലൈനായി ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. പുതുക്കിയ പാസ്പോര്‍ട്ടുകള്‍ ഓഗസ്റ്റ് 21ന് രാവിലെ 9 മുതല്‍ 10 വരെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55002548, 66262477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സേവനങ്ങള്‍ക്കുള്ള ഫീസ് പണമായി മാത്രമേ സ്വീകരിക്കൂവെന്നും എംബസി അറിയിച്ചു. ഫോട്ടോഗ്രഫി, ഫോട്ടോകോപ്പി സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Next Special Consular Camp would be held at Gulf Asia Contracting, Al Khor, Qatar on Friday, 07 August 2026, from 9 AM to 11 AM.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading