ദോഹ: ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി ടാങ്കറിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് ചരക്കുമായി പോവുകയായിരുന്ന ഒരു എല്‍എന്‍ജി (LNG) ടാങ്കറിന് നേരെ ജൂലൈ 31-ന് ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണമുണ്ടായതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതായി ദോഹാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമുദ്ര സുരക്ഷാ ഏജന്‍സികളുടെയും കപ്പല്‍ നിരീക്ഷണ രേഖകളുടെയും അടിസ്ഥാനത്തിലാണ് വിവരം പുറത്തുവന്നത്.
‘ഗ്യാസ്ലോഗ് ഷാങ്ഹായ്’ (Gaslog Shanghai) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായെന്ന് വാന്‍ഗാര്‍ഡ് ടെക്, മാരിസ്‌ക്‌സ് എന്നീ സുരക്ഷാ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വെളിപ്പെടുത്തി. ഒമാന്‍ തീരത്ത് വെച്ച് രാത്രിയില്‍ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും കപ്പലിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം നിലവില്‍ പാരിസ്ഥിതിക നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ അറിയിച്ചു. ജൂലൈ 27-നടുത്ത് ഖത്തറില്‍ നിന്ന് ചരക്ക് സ്വീകരിച്ച ടാങ്കര്‍, ജൂലൈ 31-ന് ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തിനടുത്ത് വെച്ച് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതായി (സിഗ്‌നല്‍ അയക്കുന്നത് നിര്‍ത്തിയതായി) ബ്ലൂംബെര്‍ഗ്, കെപ്ലര്‍ (Kpler) എന്നിവയുടെ കപ്പല്‍ നിരീക്ഷണ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ആക്രമണം നടന്ന സമയത്ത് കപ്പല്‍ സിഗ്‌നലുകള്‍ അയച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം അധികൃതര്‍ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Bloomberg reported on Saturday that an LNG tanker carrying a Qatari shipment came under fire from a projectile on 31 July while passing through the Strait of Hormuz, based on findings from maritime security firms and vessel-tracking records. The incident adds to concerns over continued interruptions to fuel shipments through the waterway. Vanguard Tech and Marisks, two security consultancies, named the vessel as the Gaslog Shanghai. The UK Maritime Trade Operations (UKMTO) issued an alert confirming a ship had been hit off Oman’s coast overnight, though it did not name the vessel, and said no environmental damage had been recorded at this stage. Ship-tracking data from Bloomberg and Kpler indicated the tanker took on cargo in Qatar around 27 July and went dark near Hormuz’s western entrance on 31 July, with indications it wasn’t sending a signal when it was struck.
