ഖത്തറില്‍ നാല് ദിവസം ദുഃഖാചരണം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

1q 21

ദോഹ: ഖത്തറില്‍ പിതാവ് അമീറിന്റെ മരണത്തില്‍ അനുശോചിച്ച് നാല് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന്, ജൂലൈ 12 മുതല്‍ നാല് ദിവസത്തേക്ക് രാജ്യത്തുടനീളം ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ജൂലൈ 13, തിങ്കളാഴ്ച മുതല്‍ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, വിവിധ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ജൂലൈ 19 ഞായറാഴ്ച ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Amiri Diwan announces a period of general mourning throughout the country for the great loss of the nation, the late His Highness the Father Emir Sheikh Hamad bin Khalifa Al Thani, may God have mercy on him, for a period of (4) days, starting from Sunday, July 12, 2026, and the suspension of work in ministries, other government agencies, public bodies and institutions starting from Monday, July 13, 2026, with employees resuming their work on Sunday, July 19, 2026. Flags are also flown at half-mast throughout the country for the duration of the mourning period

You May Also Like