ബലിപെരുന്നാള്‍; ഖത്തറില്‍ 5 ദിവസം അവധി പ്രഖ്യാപിച്ചു

1q 85

ദോഹ: ഖത്തറില്‍ ഈദ് അല്‍-അദ്ഹയോടനുബന്ധിച്ച് അമീരി ദിവാന്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാണ് പ്രഖ്യാപിച്ചത്.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ദിവസത്തെ അവധി ബാധകമായിരിക്കും. മെയ് 26 ചൊവ്വാഴ്ച മുതല്‍ മെയ് 30 ശനിയാഴ്ച വരെയാണ് അവധി. അവധിക്ക് ശേഷം മെയ് 31 ഞായറാഴ്ച ഔദ്യോഗിക ജോലികള്‍ പുനരാരംഭിക്കുമെന്നും അമീരി ദിവാന്‍ അറിയിച്ചു.

അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ അവധി ക്യുസിബി ഗവര്‍ണര്‍ പ്രഖ്യാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Amiri Diwan has announced the official holiday schedule for Ministries, government entities and public institutions on the occassion of Eid Al-Adha. The Eid holiday will commence on Tuesday, May 26, 2026, and conclude on Saturday, May 30, 2026. Employees are expected to resume work on Sunday, May 31, 2026.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading